ബസ് സ്റ്റോപ്പുകൾ അണുവിമുക്തമാക്കുകയും കൈകൾ വൃത്തിയാക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു

129

മാപ്രാണം:പൊറത്തിശ്ശേരി മേഖലയിലെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പഴയ പൊറത്തിശേരി പഞ്ചായത്ത് മേഖലയിലെ ബസ് സ്റ്റോപ്പുകൾ അണുവിമുക്തമാക്കുകയും മാപ്രാണം, മാടായിക്കോണം സ്കൂൾ, മാപ്രാണം കുരിശ്,കുഴിക്കാട്ടുകോണം സ്കൂൾ, തുടങ്ങിയ സ്ഥലങ്ങളിൽ കൈകൾ വൃത്തിയാക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡണ്ട്‌ കൃപേഷ് ചെമ്മണ്ട, മണ്ഡലം സെക്രട്ടറി ഷാജുട്ടൻ, സന്തോഷ് കാര്യാടൻ, ശ്രീജേഷ് മാപ്രാണം, ചന്ദ്രൻ അമ്പാട്ട്, കണ്ണൻ കാക്കനാടൻ, സുഭാഷ് കെ. വി, ലിജു, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement