കുപ്രസിദ്ധ ഗുണ്ട ഓലപ്പീപ്പി സജീവനെ ആക്രമിച്ച യുവാക്കളെ കാട്ടൂര്‍ പോലീസ് പിടികൂടി.

694

കാട്ടൂര്‍:ഫെബ്രുവരി 11 ന് താണിശ്ശേരി കള്ള് ഷാപ്പിന് സമീപത്ത വെച്ച് കല്ലംത്തറ സ്വദേശി ഓലപ്പീപ്പി സജീവന്‍ എന്ന ഗുണ്ടയെ വാള് കൊണ്ട് വെട്ടിയും ഇരുമ്പ് പെപ്പ് കൊണ്ട് അടിച്ചും പരിക്കേല്‍പ്പിച്ച ഗുണ്ടാസംഘാങ്ങളെ കാട്ടൂര്‍ പോലീസ് പിടികൂടി. കാട്ടൂര്‍ സ്വദേശികളായ അജിത്ത് (ഡുഡു),അക്ഷയ് (ശിഷ്യന്‍),വിഷ്ണു( ഡ്യൂപ്പ്), ഷിനു (ഇങ്കന്‍),സംഗീത് (കുഞ്ഞിക്കിളി) എന്നിവരെയാണ് കാട്ടൂര്‍ പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം പ്രതികള്‍ വാഗമണ്‍, കുട്ടികാനം,കോയമ്പത്തൂര്‍,എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെമസ് വര്‍ഗ്ഗീസിന്റെ നിര്‍ദേശ പ്രകാരം കാട്ടൂര്‍ എസ് ഐ വി വി വിമല്‍, അഡിഷ്ണല്‍ എസ് ഐ കെ ജി സാജന്‍, പോലീസ് ഉദ്യോഗസ്ഥരായ രാജു ഹരിഹരന്‍, സജീവ് കുമാര്‍, മുരുകദാസ്, ധനേഷ്,ഷാനവാസ്, പ്രദോഷ്,ഉണ്ണികൃഷ്ണന്‍, നിഖില്‍ജോണ്‍, എബിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ആക്രമണത്തിന് ഉഫയോഗിച്ച മാരകായുധങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്ക് വേണ്ടിയും ഇവര്‍ക്ക് സഹായം ചെയ്ത് കൊടുത്തവര്‍ക്ക് വേണ്ടിയും പോലീസ് അന്വേഷണം തുടരുന്നുണ്ട്.

Advertisement