ബ്ലഡ് ബാങ്കിൽ രക്തം കുറവാണെന്ന വാർത്ത അറിഞ്ഞ ജെ.സി .ഐ ഇരിങ്ങാലക്കുട ഭാരവാഹികൾ രക്തം ദാനം ചെയ്തു

134

ഇരിങ്ങാലക്കുട :കൊറോണ വൈറസിന്റെ ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നതിനാൽ ഐ എം.എ ക്ക് രക്തദാന ക്യാമ്പ് കൾ സംഘടിപ്പിക്കാൻ സാധിക്കാത്തതിനാൽ ബ്ലഡ് ബാങ്കിൽ രക്തം വേണ്ടത്ര സ്റ്റോക്കില്ലാത്തതിനാൽ ഓപ്പറേഷനുകൾ മുടങ്ങുന്ന എന്ന വാർത്തയറിഞ്ഞ് ജെ.സി ഐ ഇരിങ്ങാലക്കുട യുടെ ഭാരവാഹികൾ തൃശൂർ ബ്ലഡ് ബാങ്കിൽ പ്രസിഡന്റ് ജെൻസൻ ഫ്രാൻസീസിന്റെ നേതൃത്വത്തിൽ മുൻ പ്രസിഡന്റുമാരായ അഡ്വ ജോൺ, നിധിൻ തോമസ്, അഡ്വ ഹോബി ജോളി, ടെൽസൺ കോട്ടോളി, എബിൻ മാത്യു, ഷിജു പെരേപ്പാടൻ സെക്രട്ടറി ഹാരിഷ് കോലങ്കണ്ണി എന്നിവർ രക്തം ദാനം ചെയ്തു ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ.ബാലഗോപാൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Advertisement