കാട്ടൂർ – പടിയൂർ -പൂമംഗലം പഞ്ചായത്തുകൾക്ക് വേണ്ടിയുള്ള ശുദ്ധജല വിതരണ ശൃംഖലയുടേയും, ഉന്നതതല ജലസംഭരണിയുടേയും ഉദ്ഘാടനം

56

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ പൂമംഗലം ഗ്രാമ പഞ്ചായത്തിലെ ശുദ്ധജല വിതരണ ശൃംഖലയുടേയും, ഉന്നതതല ജലസംഭരണിയുടേയും ഉദ്ഘാടനം വടക്കുംകര ഗവണ്മെന്റ് യു പി സ്കൂളിൽ വച്ച് പ്രൊഫ കെ യു അരുണൻ എം എൽ ഏ യുടെ അദ്ധ്യക്ഷതയിൽ ബഹു. ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. കാട്ടൂർ – പടിയൂർ -പൂമംഗലം പഞ്ചായത്തുകൾക്ക് വേണ്ടി നബാർഡിന്റെയും സംസ്‌ഥാന പദ്ധതി ഫണ്ടും, എം എൽ എ ഫണ്ടും സമന്വയിപ്പിച്ചു കൊണ്ടാണ് പ്രസ്തുത ശുദ്ധജല വിതരണ പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത് 27 കോടി രൂപയാണ് പദ്ധതിക്കായി ആദ്യം അനുവദിച്ചിരുന്നത്. പിന്നീട് 3 കോടി രൂപ കൂടി സംസ്‌ഥാന പദ്ധതിയിൽ നിന്ന് ലഭ്യമാക്കിയും, പി. ഡബ്ല്യൂ. ഡി. റോഡ് പുനർ നിർമ്മാണത്തിനായി എസ്റ്റിമേറ്റിൽ ഉൾക്കൊളിച്ച തുകയേക്കാൾ അധികരിച്ചപ്പോൾ എം എൽ ഏ ഫണ്ടിൽ നിന്നും 27.81 ലക്ഷം രൂപ അനുവദിച്ചുമാണ് പദ്ധതി പൂർത്തീകരിച്ചത്. പദ്ധതിയുടെ ആകെ ചിലവ് 31.168 കോടി രൂപയാണ്. കരുവന്നൂർ പുഴയിലെ ഇല്ലിക്കലിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം കാറളത്തെ ശുദ്ധജല സംഭരണിയിൽ ശേഖരിച്ചു ക്ലോറിനേഷൻ നടത്തി മെയിൻ പൈപ്പ് വഴി കല്പറമ്പ് കോളനിയിൽ സ്‌ഥാപിച്ചിട്ടുള്ള 5.4ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണിയിൽ എത്തിച്ചാണ് വിതരണം നടത്തുന്നത്. ഉദ്ഘാടന ചടങ്ങിൽ കേരള ജല അതോറിറ്റി ചീഫ് എഞ്ചിനീയർ ടി. സി. സുധീർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ കെ ഉദയപ്രകാശ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് രാധാകൃഷ്ണൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ഷാജി നക്കര, വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വത്സല ബാബു, പൂമംഗലം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇ ആർ വിനോദ് ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ജല അതോറിറ്റി ഉദ്യോഗസ്‌ഥർ എന്നിവർ ആശംസകൾ നേർന്നു. പൂമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വർഷ രാജേഷ് സ്വാഗതവും ജല അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയർ പൗളി പീറ്റർ നന്ദിയും പറഞ്ഞു.

Advertisement