ഇല്ലിക്കൽ ഡാമിൽ പണിക്കെത്തിയ മലപ്പുറം സ്വദേശി മുങ്ങി മരിച്ചു

122

കരുവന്നൂർ: ഇല്ലിക്കൽ ഡാമിൽ പണിക്കെത്തിയ മലപ്പുറം സ്വദേശിയെ ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം പുളിക്കൽ കൊണ്ടോട്ടി മഞ്ഞിയൂർ കുന്നത്ത് വീട്ടിൽ സതീഷ് (36) നെ ആണ് ഡാമിൽ അകപ്പെട്ട് മരിച്ച നിലയിൽ കണ്ടെത്തിയത് .അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികൾ കരയിൽ കയറി സതീഷിനെ കാണാതായപ്പോൾ തിരച്ചിൽ നടത്തുകയായിരുന്നു .പിന്നീട് ഇരിങ്ങാലക്കുട ഫയർ ഫോഴ്‌സ് ഓഫീസിൽ വിവരം അറിയിച്ചതനുസരിച്ച് സ്റ്റേഷൻ ഓഫീസർ പി .വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ എത്തിയ സംഘം തിരച്ചിൽ നടത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു .എൻ .കെ മോഹനൻ ,വിനീഷ് .കെ ,ബിജുമോൻ .ആർ ,എ .വി റിജു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു .

Advertisement