കൊടുങ്ങല്ലൂര്‍ : മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക് ആക്കിയ ഇന്ത്യയിലെആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി മാര്‍ച്ച് അവസാനത്തോടെ കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്.കരൂപടന്ന ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി ഫണ്ടില്‍ നിന്ന് 3500 കോടി ഉപയോഗിച്ച് 2500 പുതിയ കെട്ടിടങ്ങളാണ് പുതുക്കി പണിയുന്നത്. സ്‌കൂള്‍ ഏജന്‍സികളില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് 3000 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണവും നടന്നുവരികയാണ്.അടുത്ത അധ്യയന വര്‍ഷം മുതല്‍ 40 ലക്ഷം കുട്ടികള്‍ക്ക് വേണ്ടി വ്യക്തിഗത അക്കാദമിക് മാസ്റ്റര്‍പ്ലാനുമുണ്ടാക്കും.ഇതനുസരിച്ചായിരിക്കും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തേണ്ടത്. ഇതിന് വേണ്ട പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ഭൗതിക സാഹചര്യത്തോടൊപ്പംഅക്കാദമിക മികവ് കൂടി ഉയര്‍ത്തുവാന്‍എല്ലാ സ്‌കൂളുകളിലും ക്ലാസ് മുറി ലൈബ്രറികള്‍ സ്ഥാപിക്കും.അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളും അന്താരാഷ്ട്ര നിലവാരമുള്ളതാക്കും. 2000 ക്ലാസ് മുറികള്‍ കൂടി ഹൈടെക് ആക്കി മാറ്റും.അറിവിന്റെ സമ്പന്നതയുടെ പരിസരത്തായിരിക്കണം കുട്ടികള്‍ വളരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക് ആക്കിയ ഇന്ത്യയിലെആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി മാര്‍ച്ച് അവസാനത്തോടെ കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്
Advertisement