കൊയ്ത്തുത്സവം സംഘടിപ്പിച്ചു

320

ഇരിങ്ങാലക്കുട : കേരള കര്‍ഷക സംഘം പൂന്തോപ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പുല്ലേപ്പാടത്തു നടത്തിയ കുറവ ഇനം നെല്ലിന്റെ കൊയ്ത്തുത്സവം നെല്‍ക്കതിരുകള്‍ കൊയ്‌തെടുത്തു കൊണ്ട് കേരള കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ് ടി.എസ്്.സജീവന്‍ മാസ്റ്റര്‍, സിപിഎം ഐ.സി.സെക്രട്ടറി, എന്‍.കെ.അരവിന്ദാക്ഷന്‍ പട്ടേപ്പാടം റൂറല്‍ കോ-ഓപ്പറേറ്റീവ് പ്രസിഡന്റ് ആര്‍.കെ.ജയരാജ്. വാര്‍ഡ് മെമ്പര്‍ ടി.എസ്. സുരേഷ് വേളൂക്കര കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ഉണ്ണി, പുഷ്പന്‍ മാടത്തിങ്കല്‍, പുഷ്പാങ്കതന്‍ കണ്ണപ്പന്തറ, ജോണി ചെതലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement