പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് മടത്തിക്കര ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

90

പുല്ലൂര്‍ : പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ മടത്തിക്കര ബ്രാഞ്ച് ഉദ്ഘാടനം കേരളസംസ്ഥാന സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍, തൃശ്ശൂര്‍ സഹകരണവകുപ്പ് ജോ.രജിസ്ട്രാര്‍ ടി.കെ.സതീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കനാരായണന്‍, മുന്‍സിപ്പല്‍ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ബിജുലാസര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപ്പിള്ളി, മിനി സത്യന്‍, ഗ്രാമപഞ്ചായത്തംഗം തോമസ് തൊകലത്ത്, കവിത ബിജു, അസി.രജിസ്ട്രാര്‍ എം.സി.അജിത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.പ്രശാന്ത്, കൗണ്‍സിലര്‍ ധന്യ ജിജുകോട്ടോളി തുടങ്ങിയവര്‍ പങ്കെടുത്തു. പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി എല്ലാവരേയും സ്വാഗതം ചെയ്ത് സംസാരിച്ചു. വൈസ്.പ്രസിഡന്റ് കെ.സി.ഗംഗാധരന്‍ ഉപഹാരസമര്‍പ്പണം നടത്തി. ബാങ്ക് സെക്രട്ടറി സപ്‌ന സി.എസ്.നന്ദി പറഞ്ഞു.

Advertisement