പ്രൈതൃക ഭൂവില്‍ വിശ്വാസദീപം ഉയര്‍ത്തി ആയിരങ്ങളുടെ സംഗമം

142

ഇരിങ്ങാലക്കുട :ഭാരതത്തില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യ കിരണങ്ങള്‍ ജനഹൃദയങ്ങളില്‍ കൊളുത്താന്‍ മാര്‍ തോമാശ്ലീഹാ കപ്പലിറങ്ങിയ പൈതൃക ഭൂമി കൊടുങ്ങല്ലൂരിനെ ഇളക്കിമറിച്ച് ആയിരങ്ങളുടെ സംഗമം. ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ 8-ാമത് മാര്‍ തോമാ തീര്‍ത്ഥാടനത്തില്‍ ആറായിരത്തി അഞ്ഞൂറില്‍പരം വിശ്വാസികള്‍ പങ്കെടുത്തു.രാവിലെ 7 മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയ നടയില്‍ ഹൊസൂര്‍ രൂപത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ പേപ്പല്‍ പതാക ബിഷപ് മാര്‍ പോളി കണ്ണൂക്കാടന് നല്‍കികൊണ്ട് പദയാത്ര ആരംഭിച്ചു. ലോക സമാധാനത്തിനും ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ശാന്തിയ്ക്കും ജീവന്റെ സംരക്ഷണത്തിനും വേണ്ടിയാണ് ഇരുപത്തിയഞ്ചുനോമ്പിന്റെ ആദ്യ ദിനത്തില്‍ തന്നെ ഈ കാല്‍നട തീര്‍ത്ഥയാത്ര നടത്തുന്നതെന്ന് ഉദ്ഘാടന സന്ദേശത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. കത്തീഡ്രല്‍ വികാരി റവ. ഫാ. ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു.

Advertisement