ദക്ഷിണാഫ്രിക്കയിലെ സുളുലാന്‍ഡ് സര്‍വ്വകലാശാലയുമായി അക്കാദമിക സഹകരണത്തിന് ധാരണയായി

40

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജും ദക്ഷിണാഫ്രിക്കയിലെ സുളുലാന്‍ഡ് സര്‍വ്വകലാശാലയുമായി അക്കാദമിക സഹകരണത്തിന് ധാരണയായി. ഇതോടെ വിദേശ സര്‍വ്വകലാശാലയുമായി അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന കേരള ത്തിലെ അപൂര്‍വ്വം കോളേജുകളിലൊന്ന് എന്ന ബഹുമതിയുടെ തിളക്കത്തിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. ഇന്നലെ ദക്ഷിണാഫ്രിക്കയിലെ സുളുലാന്‍ഡ് സര്‍വ്വകലാശാല ആസ്ഥാനത്ത് വൈസ്ചാന്‍സിലര്‍ പ്രൊഫ. എക്സ്. എംടോസ്, ഡപ്യൂട്ടി വൈസ് ചാന്‍സിലര്‍ എം മഹ്ലോ മഹാലോ എന്നിവരും ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പലും ക്രൈസ്റ്റ് കോളേജ് എഡ്യുക്കേഷന്‍ സൊസൈറ്റി സെക്രട്ടറിയുമായ ഫാ.ഡോ.ജോളി ആന്‍ഡ്രൂസ് എന്നിവര്‍ ധാരണാ പത്രത്തില്‍ ഒപ്പിട്ടു. ഇരുസ്ഥാപനങ്ങളും ചേര്‍ന്നുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ക്രൈസ്റ്റ് കോളേജ് ജിയോളജി വിഭാഗം അദ്യക്ഷന്‍ ഡോ.ലിന്റോ ആലപ്പാട്ട് ,സുളുലാന്‍ഡ് യൂണിവേസിറ്റി ഹൈഡ്രോളജി വിഭാഗം പ്രൊഫസ്സര്‍ ഡോ. എഴുമലൈ വെട്രിമാരന്‍ എന്നിവരും സന്നിഹിതരായിരുന്നു. അടുത്ത അഞ്ച് വര്‍ഷക്കാലം ഇരുസ്ഥാപനങ്ങളിലെയും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണത്തിനും പ്രോജക്ടുകള്‍ക്കും പരസ്പ്പരം സഹകരണത്തിന് സാധിക്കുന്നവിധത്തിലാണ് ധാരണാപത്രം തയ്യാറാക്കിയിട്ടുള്ളത്. ക്രൈസ്റ്റ് കോളേജിലെ അദ്ധ്യാപകര്‍ക്ക് ഗവേഷണപഠനങ്ങള്‍ക്ക് അവസരം നല്‍കാന്‍ സുളുലാന്‍ഡ് സര്‍വ്വകലാശാല സന്നദ്ധമാണെന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇരു സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം അനുവദിക്കും.ധാരണാപത്രം പൂര്‍ണ്ണനിലയില്‍ നടപ്പാക്കുന്നതിനനുമാണ് കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും സര്‍ക്കാരിന്റെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ട് ഇപ്പോള്‍ 252 ഡിഗ്രി കോഴ്സുകളും നിരവധി ഡിപ്ലോമ കോഴ്സുകളും ഉള്ള സുളുലാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ ജിയോളജി, സുവോളജി,കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയ വിഷയങ്ങളിലാണ് ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെ തെരഞെടുത്തത്ത് അധികപഠനത്തിന് അയക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് പ്രിന്‍സിപ്പല്‍ ഡോ.മാത്യുപോള്‍ ഊക്കന്‍ പറഞ്ഞു. മുന്‍പ് നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ ഡിഗ്രി പഠനത്തിന് ക്രൈസ്റ്റ് കോളേജ് തിരഞ്ഞെടുത്തിരുന്നു. സാംബിയ, നൈജീരിയ ,ഉഗാണ്ട, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫ്രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ക്രൈസ്റ്റില്‍ പഠിച്ചിരുന്ന കാര്യം കോളേജിലെ സീനിയര്‍ അദ്ധ്യാപകര്‍ ഓര്‍ക്കുന്നു. പുതിയ ധാരണപ്രകാരം വീണ്ടും വിദേശ വിദ്യാര്‍ത്ഥികള്‍ ക്രൈസ്റ്റ് കോളേജില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോളി ആന്‍ഡ്രൂസ് അറിയിച്ചു. നേരത്തെ ജര്‍മ്മനിയിലെ ഹനോവര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലെയ്ബ്നിസ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലെഡ് ജിയോ ഫിസിക്സുമായും ക്രൈസ്റ്റ് കോളേജ് ധാരണാപത്രം ഒപ്പിടുകയുണ്ടായി.

Advertisement