ഇരിങ്ങാലക്കുട രൂപത മുന്‍ വികാരി ഫാ : ജോസ് ഇരിമ്പന്‍ (64) നവംബര്‍ 28 വ്യാഴാഴ്ച്ച രാത്രി 10.50ന് നിര്യാതനായി. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 മുതല്‍ 4 മണി വരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിക്ക് സമീപമുള്ള സെന്റ് ജോസഫ്‌സ് വൈദികമന്ദിരത്തിലും 4.30 മുതല്‍ 5 മണി വരെ കല്ലേറ്റുംകരയിലുള്ള പാക്‌സിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്. തുടര്‍ന്ന് വൈകിട്ട് 6 മണി മുതല്‍ ശനിയാഴ്ച്ച രാവിലെ 11 മണി വരെ പൂവത്തുശ്ശേരിയിലുള്ള സഹോദരന്‍ ജോര്‍ജ് ഡി. ഇരിമ്പന്റെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചതിനുശേഷം ശേഷം 11 മണിക്കു വീട്ടിലെ തിരുക്കര്‍മ്മങ്ങള്‍ നടത്തുന്നതുമാണ്. ഉച്ചയ്ക്കു 12 മണി മുതല്‍ 2.30 വരെ പൂവത്തുശ്ശേരി സെന്റ് ജോസഫ്‌സ് ഇടവകദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വച്ചതിനുശേഷം മൃതസംസ്‌കാരശുശ്രൂഷയുടെ രണ്ടാം ഭാഗവും വി. കുര്‍ബ്ബാനയും തുടര്‍ന്ന് മൂന്നാം ഭാഗത്തിനുശേഷം ഇടവക സിമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കാരിക്കുന്നതുമാണ്.
ഫാ : ജോസ് ഇരിമ്പന്‍ നിര്യാതനായി
Advertisement