ശ്രീ കൂടല്‍മാണിക്യം തിരുത്സവം പരിസ്ഥിതി സൗഹൃദ ഉത്സവമാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ തീരുമാനം

366

ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം തിരുത്സവത്തിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാകുന്നതിന്റെ ഭാഗമായി ശുചിത്വ മിഷന്‍ ജില്ലാ ഓഫീസര്‍ ശുഭ ടി. എസ്. അസിസ്റ്റന്റ് ഓഫീസര്‍ അമല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സ്റ്റാലിന്‍, സലിന്‍ എന്നിവര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയംഗങ്ങളുമായി ചര്‍ച്ച നടത്തി.

തിരുവുത്സവം 2019 പരിസ്ഥിതി സൗഹൃദ ഉത്സവമാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. അതിന്റെ ഭാഗമായി ഊട്ടുപുരയില്‍ സ്റ്റീല്‍ പാത്രം,സ്റ്റീല്‍ ഗ്ലാസ് ഉപയോഗിക്കുവാനും ഈറ്റ/ മുള എന്നിവ ഉപയോഗിച്ചുള്ള ഡസ്റ്റ് ബിനുകളും പരമാവധി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ക്ഷേത്ര പരിസരത്ത് നിന്നും ഒഴിവാക്കാനും തീരുമാനിച്ചു.

Advertisement