ഉത്സവനാളുകള്‍ക്ക് തുടക്കം കുറിച്ച് ക്ഷേത്രനഗരിയില്‍ ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം

341

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ബഹുനില ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം കുട്ടംകുളം പരിസരത്തു വച്ച് എം പി ഇന്നസെന്റും ,എം.എല്‍.എ പ്രൊഫ കെ.യു അരുണന്‍ നിര്‍വ്വഹിച്ചു. മെയ് 14ന് കൊടിയേറി 24 ന് ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ശ്രീ കൂടല്‍മാണിക്യം ഉത്സവത്തിന്റെ അലങ്കാരപന്തല്‍ ഇത്തവണ ആധുനിക LED Pixel ഉപയോഗിച്ച് നിര്‍മ്മിയ്ക്കുന്നതും 80 അടി ഉയരവും 8 നിലകളുമാകും ഉണ്ടാകുക.ഇത്തവണയും അലങ്കാരപന്തല്‍ സമര്‍പ്പണമായി നടത്തുന്നത് ഐ സി എല്‍ ഗ്രൂപ്പാണ്. .ചടങ്ങില്‍ ഐ .സി. എല്‍ ഗ്രൂപ്പ് സി .എം .ഡി അനില്‍കുമാര്‍,ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ കണ്ടെങ്കാട്ടില്‍ ഭരതന്‍, അഡ്വ. രാജേഷ് തമ്പാന്‍, എ. വി ഷൈന്‍, കെ.ജി സുരേഷ്, ഭക്ത ജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തിരുവുത്സവം പൂര്‍ണ്ണമായും irinjalakuda.com തല്‍സമയം സംപ്രേഷണം കാണാവുന്നതാണ്.

Advertisement