കൂടല്‍മാണിക്യം ഉത്സവത്തിന്റെ മുന്നോടിയായി ദേവസ്വം മണിമാളിക സ്ഥലം വ്യത്തിയാക്കുന്നു

501

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ മുന്നോടിയായി ദേവസ്വം മണിമാളിക സ്ഥലം വ്യത്തിയാക്കുന്നു. പേഷ്‌കാര്‍ റോഡില്‍ 87 സെന്റ് സ്ഥലത്താണ് മണിമാളികയും മറ്റും സ്ഥിതി ചെയ്യുന്നത്. കാടുകയറിയ പറമ്പും മണിമാളിക ഒഴികെയുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയുമാണ് വണ്ടികളും മറ്റും പാര്‍ക്ക് ചെയ്യുന്നതിനായി സ്ഥലം ഒരുക്കിയെടുക്കുന്നത്. പഴയ കെട്ടിടം പൊളിച്ച കല്ലും മണ്ണും പേഷ്‌കാര്‍ റോഡില്‍ നിന്നും കൊട്ടിലാക്കല്‍ പറമ്പിലേക്കുള്ള വഴി നേരെയാക്കാനും ഉപയോഗിക്കുന്നുണ്ട്. ഉത്സവത്തിന് ശേഷം ഈ സ്ഥലത്ത് ഠാണാവിലേതുപോലെ വലിയ ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മ്മിക്കാനാണ് പദ്ധതിയെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു. പഴയ മണിമാളിക കെട്ടിടത്തിലെ കടകള്‍ക്ക് ഒഴിയാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

 

Advertisement