അനധികൃത മദ്യ വില്പന കേസില്‍ അറസ്റ്റ്

1265

കൊടുങ്ങല്ലൂര്‍ : അനധികൃത മദ്യ വില്പന കേസില്‍ എറിയാട് എരുമക്കോറ ദേശത്ത് കല്ലിക്കാട്ട് വീട്ടില്‍ വിജയന്‍ മകന്‍ 42 വയസ്സുള്ള സജയന്‍ എന്നയാളെ കൊടുങ്ങല്ലൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.എം.പ്രവീണും സംഘവും അറസ്റ്റ് ചെയ്തു. പ്രതിയുടെ മദ്യ വില്പനയെപ്പറ്റി എക്സൈസ് സംഘത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യാനേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും വില്‍പ്പനക്കായി വെച്ചിരുന്ന 8 ലിറ്റര്‍ മദ്യം കണ്ടെടുത്തു. മാസങ്ങളായി എല്ലാ ദിവസവും ഇയാള്‍ നിത്യേന വ്യാപകമായി 350/- രൂപയുടെ മദ്യം വിലകൂട്ടി 500/- രൂപയ്ക്ക് വില്പന നടത്തിയിരുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തിയിലൂടെ വന്‍ലാഭമാണ് പ്രതി ഉണ്ടാക്കിയിരുന്നത്. എക്സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടറോടൊപ്പം എക്സൈസ് ഉദ്യോഗസ്ഥരായ ജീസ്‌മോന്‍.കെ.വി,സുനില്‍കുമാര്‍.പി.ആര്‍,എല്‍ദോ.കെ.വി,ഉണ്ണികൃഷ്ണന്‍ .കെ.കെ,അനീഷ്.ഇ.പോള്‍,ജദീര്‍.പി.എം,റിഹാസ്.എ.എസ്,സിജാദ്.കെ.എം,സിനീഷ്.വി.എല്‍,സുഭാഷ്.എ.എം എന്നിവരും പങ്കെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Advertisement