ഇരിങ്ങാലക്കുട: എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ പ്രചാരണം വൈകിട്ട് മൂന്ന് മണിക്ക് കോലോത്തുംപടിയില്‍ നിന്ന് ആരംഭിച്ചു. തുടര്‍ന്ന് പട്ടേപ്പാടം എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന കുടുംബസംഗമത്തില്‍ പങ്കെടുത്ത അദ്ദേഹം അവിട്ടത്തൂര്‍ സെന്ററില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം പുല്ലൂര്‍ അണ്ടികമ്പിനിയിലെ തൊഴിലാളികളെ സന്ദര്‍ശിച്ചു. ആളുര്‍ എടത്താടന്‍ സെന്റര്‍, ആനന്ദപുരം എന്നിവിടങ്ങളിലെ കുടുംബയോഗങ്ങള്‍ക്ക് ശേഷം ചാത്തന്‍ മാസ്റ്റര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും തുടര്‍ന്ന് മതമൈത്രി നിലയം സന്ദര്‍ശിക്കുകയും വൈകിട്ട് 5.30ന് കല്ലട റീജന്‍സിയില്‍ നടക്കുന്ന സ്‌നേഹസംഗമത്തില്‍ പങ്കെടുക്കും ചെയ്തു. എല്ലായിടങ്ങളിലും ഊഷ്മളമായ സ്വീകരണമായിരുന്നു.
Advertisement