ഞങ്ങള്‍ മതനിരപേക്ഷതക്കൊപ്പം ഞങ്ങള്‍ ഇടത്പക്ഷത്തിനൊപ്പം;യുവജന സംഘടനകളുടെ നേതൃത്വത്തില്‍ യുവസഭയും ദീപജ്വാലതെളിയിക്കലും സംഘടിപ്പിച്ചു

321

ഇരിങ്ങാലക്കുടയില്‍ ബൂത്ത് കേന്ദ്രങ്ങളില്‍ ഞങ്ങള്‍ മതനിരപേക്ഷതക്കൊപ്പം ഞങ്ങള്‍ ഇടത്പക്ഷത്തിനൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇടത് പക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ യുവസഭയും ദീപ ജ്വാല തെളിയിക്കലും സംഘടിപ്പിച്ചു. വര്‍ഗ്ഗീയതയുടെ വിളഭൂമിയാക്കി മാറ്റാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ നീക്കത്തെ ചെറുക്കാന്‍ യുവാക്കളോട് യുവസഭകള്‍ അഭ്യര്‍ത്ഥിച്ചു. യുവജനങ്ങളുടെ സ്വപ്നങ്ങളെ തകര്‍ത്ത ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കി രാജ്യത്ത് മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തില്‍ കയറ്റുന്നതിനുള്ള പുതിയ കാലത്തെ കടമ യുവാക്കളുടേതാണ്. ഇടത്പക്ഷത്തിന്റെ അംഗബലം ഇന്ത്യന്‍ പാര്‍ലിമെന്റില്‍ വര്‍ദ്ധിച്ചാലെ മതനിരപേക്ഷതക്ക് കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ കഴിയൂ. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുളള സുപ്രധാന പോരാട്ടമായി പതിനേഴാമത് ലോകസഭാ തെരഞ്ഞെടുപ്പിനെ കണ്ട് രംഗത്തിറങ്ങണമെന്ന് യുവസഭയിലൂടെ മുഴുവന്‍ യുവതീ യുവാക്കളോടും അഭ്യര്‍ത്ഥിച്ചു. ഇടത് യുവജന സംഘടന നേതാക്കളായ ആര്‍.എല്‍.ശ്രീലാല്‍, എ.എസ്.ബിനോയ്, വി.ആര്‍.രമേഷ്, വി.എ.അനീഷ് എന്നിവര്‍ വിവിധ ബുത്തുകളില്‍ ഉദ്ഘാടനം ചെയ്തു.

Advertisement