എടതിരിഞ്ഞി എച്ച് ഡി പി സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന സര്‍ഗോത്സവം 2019 എന്ന ഏകദിന ഒഴിവുകാല ക്യാമ്പ് പ്രശസ്ത സാഹിത്യകാരന്‍ ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ഭരതന്‍ കണ്ടേങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു.കുട്ടികള്‍ക്കും രക്ഷിതാക്കുമായി സമകാലീന ദുഷ്പ്രവണതകള്‍ വിശദീകരിച്ചു കൊണ്ട് അവ ഒഴിവാക്കുന്നതിനുള്ള ബോധവല്‍ക്കരണ ക്ലാസ് ഭരതന്‍ മാസ്റ്റര്‍ നടത്തി. സമാജം ഭാരവാഹികളുടെയും രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ ഭരതന്‍ മാസ്റ്ററും കുട്ടികളും ശ്രീദേവി ടീച്ചറും ചേര്‍ന്ന് ഒരു ഓര്‍മ്മ മരം നടുകയുണ്ടായി. തുടര്‍ന്ന് രാജേഷ് തമ്പുരു അവതരിപ്പിച്ച നേരമ്പോക്ക് എന്ന കലാവിരുന്ന് ഏവരുടെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി അഡ്മിനിസ്‌ട്രേറ്റര്‍. ശ്രീദേവി ടീച്ചര്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ആര്‍ച്ച ഗിരീഷ് നന്ദിയും പി.ടി.എ.പ്രസിഡന്റ് അജന്ത രമേഷ് ആശംസയും അര്‍പ്പിച്ചു. സമാജം ഭാരവാഹികളായ സുബ്രഹ്മണ്യന്‍ കളപ്പുരത്തറ ,ബാബുരാജ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ PJ സാജന്‍ മാസ്റ്റര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
എടതിരിഞ്ഞി എച്ച് ഡി പി സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സര്‍ഗോത്സവം 2019 സംഘടിപ്പിച്ചു
Advertisement