ഇരിങ്ങാലക്കുട-നടവരമ്പ് ഗവ.സ്‌കൂളിന് സമീപം സംസ്ഥാന ഫീഡ് ഫാമിന്റെ കിഴക്ക് വശത്തെ തോട്ടില്‍ ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു.സാമൂഹിക വിരുദ്ധര്‍ ആഴ്ചയില്‍ 2 തവണയായി പുലര്‍ച്ചെ എത്തിയാണ് ഇവിടെ മാലിന്യം തള്ളുന്നത് .ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.പ്രതിരോധ പരിപാടികള്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനാണ് നാട്ടുക്കാരുടെ തീരുമാനം
Advertisement