സ്പര്‍ശം – രക്ഷാകര്‍തൃ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

291

സ്പര്‍ശം – രക്ഷാകര്‍തൃ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
സമഗ്ര ശിക്ഷ കേരളം, ഇരിങ്ങാലക്കുട ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ സ്പര്‍ശം എ പേരില്‍ രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബി.ആര്‍.സി യിലെ റിസോഴ്‌സ് അധ്യാപകര്‍ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന ഭിശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായാണ് ഏകദിന ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട കെ.എസ് പാര്‍ക്കില്‍ വച്ച് നടന്ന പരിപാടി ബി.പി.ഒ എന്‍.എസ് സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സ്റ്റാഫ് നഴ്‌സ് നീന ക്ലാസ്സ് നയിച്ചു. ജീസസ്സ് യൂത്ത് മ്യൂസിക്ക് ബാന്റ് അവതരിപ്പിച്ച സംഗീത വിരുന്ന് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ ഹൃദ്യമായ അനുഭവമൊരുക്കി. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ അനുപ് ടി.ആര്‍ സ്വാഗതവും റിസോഴ്‌സ് അധ്യാപിക അനുപം നന്ദിയും പറഞ്ഞു.

 

Advertisement