കരുവന്നൂര്‍ : പ്രളയത്തില്‍ വീടു തകര്‍ന്ന മുഹമ്മദ് റഹീമിന് നാട്ടുകാര്‍ സഹായിച്ചാണ് വീണ്ടും ഒരു ഓലപ്പുരയെങ്കിലും കെട്ടാനായത്.ഭാര്യയും രണ്ടു ചെറിയ കുട്ടികളും ഉള്ള കൂലിപ്പണിക്കാരനായ റഹീമിന് വീട്ടിലേക്ക് വൈദ്യുതി പോസ്റ്റിടാനുള്ള ഭീമമായ തുക വഹിക്കാനാകില്ലെന്നു കണ്ടെത്തിയ വൈദ്യുതി വകുപ്പ് സൗജന്യമായി പോസ്റ്റിട്ട് വെളിച്ചമെത്തിക്കുകയായിരുന്നു.കരുവന്നൂര്‍ വൈദ്യുതി വിഭാഗം അസിസ്റ്റന്റെ എഞ്ചിനിയര്‍ കെ.വി. പ്രിന്‍സിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു സഹായത്തിന് വഴിയൊരുങ്ങിയത്.
Advertisement