ഇരിങ്ങാലക്കുട-അങ്ങാടിക്കുരുവി ദിനമായ മാര്‍ച്ച് 20 ന് കൊടുചൂടില്‍ വലയുന്ന ജീവജാലങ്ങള്‍ക്ക് ജീവജലം നല്‍കി ഇരിങ്ങാലക്കുട മദര്‍തെരേസ സ്‌ക്വയറില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് സ്‌കില്‍ഡെവലപ്പമെന്റ് സെന്ററിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും മാതൃകയായി.ആരും വേണ്ടത്ര ശ്രദ്ധ നല്‍കാതെ പോകുന്ന ഒരു ദിനത്തില്‍ കൊടുംചൂടില്‍ ജീവജാലങ്ങള്‍ക്കും നാം പരിഗണന നല്‍കണമെന്ന ഉദ്ദേശ്യത്തോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്ത് വന്നത് .ജ്യോതിസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.എ എം വര്‍ഗ്ഗീസ് പ്രവൃത്തി ഉദ്ഘാടനം നടത്തി .എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസൈന്‍ എം എ ,സ്റ്റാഫ് സെക്രട്ടറി പ്രിയ ബൈജു ,വിദ്യാര്‍ത്ഥി പ്രതിനിധി ഷാരൂഖ് എന്നിവര്‍ സംസാരിച്ചു.
Advertisement