വോട്ടവകാശം ഉപയോഗിക്കണം : മാര്‍ പോളി കണ്ണൂക്കാടന്‍

541

ഇരിങ്ങാലക്കുട : അത്മായര്‍ വോട്ടവകാശം ഉപയോഗിക്കുന്നത് രാഷ്ട്ര പുനര്‍ നിര്‍മിതിയിലുള്ള പങ്കുചേരലാണെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ഓരോ സഭാ വിശ്വാസിയുടെയും ഉത്തരവാദിത്വമാണ് വോട്ടവകാശം ഉപയോഗപ്പെടുത്തുക എന്നത്. ധാര്‍മികതയും നീതിബോധവും സമഭാവനയുമുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാകണമെങ്കില്‍ ഓരോരുത്തരും വോട്ടവകാശം പ്രയോജനപ്പെടുത്തണം. അത്മായരാണ് സഭയിലെ പ്രധാന ശക്തി കേന്ദ്രം. സഭയെയും രാഷ്ട്രത്തെയും പടത്തുയര്‍ത്തുന്നതില്‍ പങ്കാളികള്‍ മാത്രമല്ല, മറിച്ച് അവര്‍ സഭയെയും രാഷ്ട്രത്തെയും പടുത്തുയര്‍ത്തുന്നതില്‍ ഉത്തരവാദിത്വമുള്ള വ്യക്തികളുമാണ്. സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളില്‍ ക്രിസ്തുവിന്റെ സന്ദേശം എത്തിക്കുവാനുള്ള ദൗത്യം ഓരോ അത്മായര്‍ക്കുമുണ്ട്. രൂപത 14-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ 9-ാം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ പോളി കണ്ണൂക്കാടന്‍. ‘അത്മായ പങ്കാളിത്തം: സഭയിലും രാഷ്ട്ര പുനര്‍ നിര്‍മിതിയിലും’ എന്ന വിഷയത്തെക്കുറിച്ച് പ്രൊഫ. കെ.എം ഫ്രാന്‍സിസ് ക്ലാസ് അവതരിപ്പിച്ചു. മോണ്‍. ആന്റോ തച്ചില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോര്‍ജ് പാറേമാന്‍ എന്നിവര്‍ പ്രസംഗിച്ചു. ദീപക് ജോസഫ്, റീന ഫ്രാന്‍സിസ് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, ഡോ. നെവിന്‍ ആട്ടോക്കാരന്‍, ഫാ. വര്‍ഗീസ് അരിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement