ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 16,17,18 തീയതികളില്‍ നടക്കുന്ന ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ ഡെലഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു. ഫിലിം സൊസൈറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് വി.ആര്‍. സുകുമാരന്‍ അധ്യക്ഷനായിരുന്നു. ലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍കുമാര്‍ വി.കെ പാസ് ഏറ്റുവാങ്ങി. സെക്രട്ടറി നവീന്‍ ഭഗീരഥന്‍ സ്വാഗതവും ട്രഷറര്‍ ടി.ജി. സച്ചിത്ത് നന്ദിയും പറഞ്ഞു. സൊസൈറ്റി എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റ് മെമ്പര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. മൂന്നുദിവസങ്ങളിലായി ഇരിങ്ങാലക്കുട മാസ് മൂവീസില്‍ രാവിലെ 10നും 12നുമായി വിദേശഭാഷ ചിത്രങ്ങള്‍ ഉള്‍പ്പടെ ആറുചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
Advertisement