കെയര്‍ ഹോം ഗൃഹസമര്‍പ്പണം -മാര്‍ച്ച് 3 ന്

384

ഇരിങ്ങാലക്കുട-പ്രളയത്തില്‍ നഷ്ടപ്പെട്ട വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനായി രൂപീകരിച്ച കെയര്‍ ഹോം പദ്ധതിപ്രകാരം പുല്ലൂര്‍ വില്ലേജില്‍ അമ്പലനട പ്രദേശത്ത് പണിപൂര്‍ത്തീകരിച്ച 6 വീടുകളുടെ ഗൃഹസമര്‍പ്പണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് മാര്‍ച്ച് 3 ഞായറാഴ്ച 9.30 ന് പുല്ലൂര്‍ അമ്പലനട പ്രദേശത്ത് വച്ച് നടത്തും.എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ അധ്യക്ഷത വഹിക്കും.പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി പദ്ധതി വിശദീകരണം നടത്തും.അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് കെ എല്‍ ഉപഹാരസമര്‍പ്പണം നടത്തും.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ,തൃശൂര്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ടി കെ സതീഷ് കുമാര്‍ ,ടി ജി ശങ്കരനാരായണന്‍ ,സരള വിക്രമന്‍ ,ഇന്ദിര തിലകന്‍ ,നളിനി ബാലകൃഷ്ണന്‍ ,ഷാജു വെളിയത്ത് ,കെ പി പ്രശാന്ത് ,അജിത രാജന്‍ ,ഗംഗാദേവി സുനില്‍ കുമാര്‍ ,തോമസ് തത്തംപ്പിള്ളി ,മിനി സത്യന്‍ ,എം സി അജിത് ,കവിത ബിജു ,തോമസ് തൊകലത്ത് ,എം കെ കോരുക്കുട്ടി ,ടെസ്സി ജോഷി ,ബീന പി ,എം ആര്‍ അനിയന്‍ ,സി എസ് സപ്‌ന ,രാജി എ ജെ ,അനു സ്വാമിദാസന്‍ ,സബിത ജോണ്‍,എന്നിവര്‍ ആശംസകളര്‍പ്പിക്കും. അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് സെക്രട്ടറി സുകു കെ ഇട്ട്യേശ്ശന്‍ നന്ദിയും ,മുരിയാട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എം ബി രാഘവന്‍ മാസ്റ്റര്‍ സ്വാഗതവും പറയും.പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ,അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് കെ എല്‍,സി എസ് സപ്‌ന,മുരിയാട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എം ബി രാഘവന്‍ മാസ്റ്റര്‍,മുരിയാട് സര്‍വ്വീസ് സഹകരണബാങ്ക് സെക്രട്ടറി എം ആര്‍ അനിയന്‍ ,മുകുന്ദപുരം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം സി അജിത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement