ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നാലരക്കോടി ചിലവഴിച്ച് സി എന്‍ ജയദേവന്‍ എം പി

488

ഇരിങ്ങാലക്കുട-2014-2015 കാലയളവില്‍ ജയദേവന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി നാലരക്കോടി രൂപ ചിലവഴിച്ചതായി സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു.പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി 1 കോടി അമ്പത്തിയാറ് ലക്ഷം രൂപയും ,കുടിവെള്ള പദ്ധിതിക്കായി 93 ലക്ഷം രൂപയും,അംഗനവാടികള്‍,ക്ഷീര സംഘങ്ങള്‍ ,ഗ്രാമീണ വായനശാലകള്‍ ,വെള്ളക്കെട്ട് നിവാരണ പദ്ധതികള്‍ എന്നിവയ്ക്കായി 1 കോടി 36 ലക്ഷം രൂപയും ,വിവിധ കേന്ദ്രങ്ങളില്‍ ഹൈമാസി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 48 ലക്ഷം രൂപയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയും ചിലവഴിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.7 നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃശൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഇക്കാലയളവില്‍ പ്രാദേശിക വികസന ഫണ്ടായി ലഭിച്ച 25 കോടി രൂപയില്‍ 93 ശതമാനം തുകയും ഇതിനകം ചിലവഴിക്കുവാന്‍ എം പി ക്ക് സാധിച്ചതായും അതോടൊപ്പം 1 കോടി രൂപ പ്രളദുരിതാശ്വാസ നിധിയിലേക്കും നല്‍കി

Advertisement