സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടന്നു

320

ഇരിങ്ങാലക്കുട-മൈ ഇരിങ്ങാലക്കുട ചാരിറ്റി & സോഷ്യല്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്റെയും ജനത ഫാര്‍മസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തില്‍ 2019 ഫെബ്രുവരി 24 ഞായറാഴ്ച്ച ഇരിങ്ങാലക്കുട നമ്പൂതിരിസ് കോളേജില്‍ വച്ച് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടന്നു. ക്യാമ്പിനോടനുബന്ധിച്ച് ‘ജീവിതശൈലിയും ആയുര്‍വേദവും’ എന്ന വിഷയത്തില്‍ ഡോ. കെ പി രഘുനാഥന്‍ ക്ലാസെടുത്തു. രാവിലെ 9 മണിക്ക് ക്യാമ്പ് ആരംഭിച്ചു.ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും, ഷുഗര്‍ ചെക്കപ്പ്, മരുന്നുകള്‍ എന്നിവയും സൗജന്യമായി ലഭ്യമാക്കി.

 

Advertisement