നീഡ്സ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു. നീഡ്സിന്റെ പ്രവർത്തനം മാതൃകാപരം; മന്ത്രി സുനിൽകുമാർ

345

ഇരിങ്ങാലക്കുട: നീഡ്സിന്റെ പ്രവർത്തനം മാതൃകാപരവും അനുകരണീയവുമാണെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കൊരുമ്പുശേരിയിൽ പുതിയതായി പണിതീർത്ത നീഡ്സ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു.നഗരസഭ അധ്യക്ഷ നിമ്യ ഷിജു മുഖ്യാതിഥിയായിരുന്നു.
നഗരസഭ കൗൺസിലർ ഗിരിജ ഗോകുൽനാഥ്, പഞ്ചായത്തംഗം ശ്രീജിത്ത് വട്ടപ്പറമ്പിൽ, പ്രൊഫ.ആർ.ജയറാം, ഡോ.എസ്.ശ്രീകുമാർ, ഡോ. ബോബി ജോസ്, എം.എൻ.തമ്പാൻ, എസ്.ബോസ്കുമാർ, എൻ.എ.ഗുലാം മുഹമ്മദ്, കെ.പി.ദേവദാസ്, എ.കെ.ദേവരാജൻ, മുഹമ്മദാലി കറുകത്തല, പി.കെ.ഷനി എന്നിവർ പ്രസംഗിച്ചു

Advertisement