100 % നികുതി പിരിവ്: പൂമംഗലം ഗ്രാമ പഞ്ചായത്ത് ട്രോഫി ഏറ്റുവാങ്ങി.

404

ഇരിങ്ങാലക്കുട: സാമ്പത്തിക വർഷാവസാനത്തിന് രണ്ടു മാസങ്ങൾക്കു മുമ്പ് തന്നെ മുഴുവൻ നികുതികളും പിരിച്ചെടുത്ത ജില്ലയിലെ ആദ്യ പഞ്ചായത്തായ പൂമംഗലം ഗ്രാമ പഞ്ചായത്തിന് അംഗീകാരം. തൃശ്ശൂരിൽ നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് വർഷ രാജേഷ്, സെക്രട്ടറി എൻ.ജി.ദിനേശ്, വൈസ് പ്രസിഡണ്ട് ഇ.ആർ.വിനോദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. കഴിഞ്ഞ സാമ്പത്തിക വർഷവും പൂമംഗലം പഞ്ചായത്ത് ജനുവരി 31 നകം മുഴുവൻ നികുതികളും പിരിച്ചെടുത്തിരുന്നു. അക്കൊല്ലം പദ്ധതി നിർവഹണത്തിലും പൂമംഗലത്തിന് പ്രത്യേകം ആദരവ് നേടാനായി. 2011-12 മുതൽ 2015-16 വരെയുള്ള തുടർച്ചയായ 5വർഷങ്ങളിലും പദ്ധതി നിർവ്വഹണത്തിൽ 100 % വിനിയോഗം കൈവരിച്ച സംസ്ഥാനത്തെ ഏക ഗ്രാമ പഞ്ചായത്താണ് പൂമംഗലം. ഇക്കാലയളവിൽ 4 തവണ സ്വരാജ് ട്രോഫിയും പൂമംഗലത്തെ തേടിയെത്തിരുന്നു.

ഫോട്ടോ : 100 % നികുതി പിരിവിനുള്ള അംഗീകാരം പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വർഷ രാജേഷ്, സെക്രട്ടറി എൻ.ജി.ദിനേശ് തുടങ്ങിയവർ ഏറ്റു വാങ്ങുന്നു.

Advertisement