ഇരിങ്ങാലക്കുട-ഇക്കഴിഞ്ഞ കൊല്ലാട്ടി ഷഷ്ഠി മഹോത്സവത്തിനിടെ മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും കാവടികള്‍ തടയുകയും പോലീസിന്റെ ഔദ്യേഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത കുറ്റത്തിന് പടിയൂര്‍ സ്വദേശി കുറ്റിച്ചിറ വീട്ടില്‍ ഡബ്ബര്‍ എന്ന അഖില്‍ (19) എന്നയാളെ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ് കുമാറും, എസ്സ് .ഐ . ബിബിന്‍ സി.വി.യും അറസ്റ്റു ചെയ്തു.രാത്രി 12.00 മണിക്ക് ഷഷ്ടിയോടനുബന്ധിച്ച് കോമ്പാറ ദേശത്തിന്റെ കാവടി ആട്ടത്തിനിടയില്‍ മദ്യപിച്ച് സ്ത്രീകളോടും, പെണ്‍ കുട്ടികളോടും മോശമായി പെരുമാറുന്നതു കണ്ട് തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയവരോട് സ്ഥലത്തു നിന്നും മാറാന്‍ ആവശ്യപ്പെട്ടെങ്കിലും മദ്യപിച്ച് ലക്കുകെട്ട അഖില്‍ പോലീസിനോട് തട്ടികയറുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്ന് മുങ്ങിയ പ്രതിയെ പോലീസ് തന്ത്രപൂര്‍വ്വം കുടുക്കുയായിരുന്നു. ഈ കേസ്സില്‍ കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ അജിത്ത് 25 വയസ്സ്, കനാല്‍ ബേസ് കോളനിയില്‍ താമസിക്കുന്ന ചെതലന്‍ വീട്ടില്‍ ബിജോ ബേബി 25 വയസ്സ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസിന്റെ ആന്റി ഗുണ്ടാ സ്‌കാഡ് അംഗങ്ങളായ
ഡെന്നീസ്.സി.എ, ജോസഫ് കെ.ടി,എ.കെ മനോജ്, അനൂപ് ലാലന്‍ ,രാ ഗേഷ് പൊറ്റേക്കാട്ട്,വൈശാഖ് മംഗലന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കേസ്സില്‍ കുടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉടനെ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.