കല്ലേറ്റുംങ്കര റെയില്‍വെസ്റ്റേഷന് സമീപം തീപിടുത്തം

661

ഇരിങ്ങാലക്കുട-കല്ലേറ്റുംങ്കര റെയില്‍വെ സ്റ്റേഷന് സമീപം മന്നാട്ടുക്കുന്നത്ത് കാരുണ്യഫാമിന് സമീപത്ത് 8 ഏക്കറോളം വരുന്ന പറമ്പിലാണ് ഉച്ചയ്ക്ക് 2 മണിക്ക് തീപിടുത്തമുണ്ടായത് .പരിഭ്രാന്തരായ അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയും തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയും ചെയ്തു.ഒഴിഞ്ഞ പറമ്പായതിനാലും തീ സമീപത്തുള്ള വീടുകളിലേക്കെത്തുന്നതിനു മുമ്പ് അണച്ചത് കൊണ്ടും വലിയ അപകടം ഒഴിവാകുകയായിരുന്നു.

Advertisement