ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്‌ഫെസ്റ്റ് ‘Techletics 2k19’ നോടനുബന്ധിച്ച് ബുക്ക് ഫെസ്റ്റ് ‘തൂലിക 19’ സംഘടിപ്പിച്ചു. കോളേജ് ലിറ്റററി ആന്‍ഡ് ഡിബേററ്റിങ്ങ് ക്ലബിന്റെ ഉദ്ഘാടനവും തൂലികയുടെ ഉദ്ഘാടനവും പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി ജേതാവുമായ അശോകന്‍ ചരുവില്‍ നിര്‍വഹിച്ചു. പരസ്യങ്ങള്‍ ആത്മാവിലേക്ക് പോലും കടന്നു കയറുന്ന സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ സര്‍ഗപരമായ കഴിവുകള്‍ ഏറ്റവും പ്രയോജനപ്പെടുത്തുന്നത് എഞ്ചിനീയര്‍മാരാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര ചടങ്ങിനു അദ്ധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് ആശ്രമാധിപന്‍ ഫാ. ജേക്കബ് ഞെരിഞാമ്പിള്ളി, ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിന്‍സിപല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി. ഡി. ജോണ്‍, കോളേജ് ചെയര്‍മാന്‍ ശിവ. ആര്‍,സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ഫിലിപ് ലുക്ക്, സ്റ്റുഡന്‍സ് കോര്‍ഡിനേറ്റര്‍ പീറ്റര്‍ സേവിയര്‍ എന്നിവര്‍ സംസാരിച്ചു.
സാങ്കേതിക വിദ്യയുടെ കാലഘട്ടത്തില്‍ സര്‍ഗപരമായ കഴിവുകള്‍ ഏറ്റവും പ്രയോജനപ്പെടുത്തുന്നത് എഞ്ചിനീയര്‍മാരാണ് :അശോകന്‍ ചെരുവില്‍
Advertisement