അജ്ഞാത മൃതദേഹം കണ്ടെത്തി

2223

ബൈപാസ് റോഡിന് സമീപത്തെ ഞവരികുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് കുളിക്കാന്‍ എത്തിയ ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടത്.കുളിക്കാന്‍ ഇറങ്ങിയ ആരോ ആണെന്നാണ് പ്രധാമിക നിഗമനം.ഇരിങ്ങാലക്കുട എസ് ഐ സി വി ബിബിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ മൃതദേഹം കരയ്ക്ക് കയറ്റി തൃശ്ശൂര്‍ മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് മാറ്റി.മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുള്ളതായി കരുതുന്നു.കടും പച്ച നിറത്തിലുള്ള ഷര്‍ട്ടും ഇളം നീല കളറുള്ള മുണ്ടുമാണ് വേഷം.

Advertisement