ഇരിങ്ങാലക്കുട ; ധര്‍മ്മം, ഹിന്ദു സംസ്‌കാരം അതിന്റെ വ്യവസ്ഥയില്‍ നിലനിര്‍ത്തുന്നത് നമ്മുടെ ദൗത്യമാണ്.കുഞ്ഞുങ്ങളേയും സ്ത്രീകളേയും അനാഥരാക്കുന്ന മദ്യത്തിനേയും, മയക്കുമരുന്നിനേയും തടുത്തു നിറുത്തുന്നതിനും, അടിമപ്പെട്ടവരെ രക്ഷിക്കുന്നതിനും സേവാഭാരതി ഏറ്റെടുക്കുന്ന പ്രവര്‍ത്തനം മഹത്തരമാണ് എന്ന് പ്രമുഖ സിനിമ സംവിധായകന്‍ അലി അക്ബര്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സേവാഭാരതി ആരംഭിക്കുന്ന ലഹരി മുക്ത കേന്ദ്രത്തിനായി കൈനില പിഷാരം സൗജന്യമായി കാറളം ഗ്രാമപഞ്ചായത്തില്‍ സേവാഭാരതിക്ക് നല്‍കിയ ഭൂമി ഏറ്റെടുക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവാഭാരതി സെക്രട്ടറി പി.കെ.ഉണ്ണികൃഷ്ണന്‍, വൈസ് പ്രസി. പ്രകാശന്‍ കൈമാപറമ്പില്‍, കാറളം ഗ്രാമപഞ്ചായത്ത് പ്രസി ഷീജ സന്തോഷ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി യു.എന്‍.ഹരിദാസ്,സേവാഭാരതി ജോ.സെക്രട്ടറി ലിബിന്‍ രാജ്, കാറളം പഞ്ചായത്ത് മെമ്പര്‍ കെ.വി. വിനീഷ് എന്നിവര്‍ സംസാരിച്ചു.
സേവാഭാരതിയുടെ ലഹരി മുക്ത കേന്ദ്രത്തിനായി സൗജന്യമായി ഭൂമിനല്‍കി കൈനില പിഷാരം
Advertisement