ക്രൈസ്റ്റ് എഞ്ചിനീറിങ് കോളേജില്‍ വടംവലി മത്സരം :നൈപുണ്യ കോളേജിന് ഒന്നാം സ്ഥാനം

329

ഇരിങ്ങാലക്കുട: ടെക് ഫെസ്റ്റിനോട് അനുബന്ധിച്ചു കേരളത്തിലെ എല്ലാ കോളേജുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അഖിലകേരള വടംവലി മത്സരം ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ വച്ചു നടന്നു. പതിനാറു ടീമുകളെ ഉള്‍പ്പെടുത്തി നടത്തിയ മത്സരത്തില്‍ കൊരട്ടി നൈപുണ്യ കോളേജ് ഒന്നാം സ്ഥാനവും പാലക്കാട് മൗണ്ട് സീന കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജി വി രാജ അവാര്‍ഡ് ജേതാവ് ഫാ. ജോയ് പീണിക്കപ്പറമ്പില്‍ വിജയികള്‍ക് സമ്മാനദാനം നടത്തി. ക്രൈസ്റ്റ് എന്‍ജി. കോളേജ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ജോ. ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിന്‍സിപ്പല്‍ ഡോ: സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ: വി ഡി ജോണ്‍, ടെക്ഫെസ്‌റ് കോ.ഓര്‍ഡിനേറ്റര്‍ സിജോ എം ടി, വടംവലി മത്സരം കോ.ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് ടി വി എന്നിവര്‍ സംസാരിച്ചു.

Advertisement