ഇരിങ്ങാലക്കുട-ഇ-മാലിന്യരഹിത നഗരസഭയാകുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും ഹരിത കേരള മിഷന്റെയും സഹായത്തോടെ ഫെബ്രുവരി 13, 14, 15 തീയ്യതികളില്‍ ഇരിങ്ങാലക്കുട നഗരസഭാ പരിധിയില്‍ വരുന്ന വാര്‍ഡുകളില്‍ നിന്നുള്ള ഇ-മാലിന്യങ്ങള്‍ ( ഇലക്ടോണിക്‌സ്, ഇലക്ട്രിക്ക്, ഹസാര്‍ഡസ് മാലിന്യങ്ങള്‍) ഹരിതകര്‍മ്മ സേനാംഗങ്ങള്‍ വഴി വീടുകളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്നതിന്റെയും ഇ-മാലിന്യങ്ങള്‍ക്കായി രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയായി ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിലും മേഖലാ ഓഫീസിലും സജ്ജീകരിച്ച പ്രത്യേകം കളക്ഷന്‍ സെന്ററിന്റെയും ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. വീടുകളില്‍നിന്നുള്ള ഇ-മാലിന്യശേഖരണം ചന്ദ്രിക ഭവനില്‍ വെച്ച് ഡോക്ടര്‍ സി.കെ. രവിയില്‍ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ നിര്‍വ്വഹിച്ചു. ക്യാമ്പയിന്‍ ഉദ്ഘാടന യോഗത്തിന് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കുകയും ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. എ. അബ്ദുള്‍ ബഷീര്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു. ആശംസകളര്‍പ്പിച്ചു കൊണ്ട് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കുരിയന്‍ ജോസഫ്, മുനിസിപ്പല്‍ സെക്രട്ടറി കെ.എസ്. അരുണ്‍, കൗണ്‍സിലര്‍മാരായ ശ്രീമതി സോണിയഗിരി, പി.വി.ശിവകുമാര്‍ , എം.സി.രമണന്‍, അഡ്വ. പി.സി. മുരളീധരന്‍, രമേഷ്‌കുമാര്‍. പി.എന്‍. എന്നിവര്‍ സംസാരിച്ചു. യോഗത്തിന് ഹെല്‍ത്ത് സൂപ്രവൈസര്‍ ശ്രീ. ആര്‍. സജീവ് നന്ദിയും രേഖപ്പെടുത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.ആര്‍. സ്റ്റാന്‍ലി, സലില്‍.കെ., ജൂനിയര്‍ ഹെല്‍ത്ത് ‘ ഇന്‍സ്‌പെക്ടര്‍മാരായ സനോജ്.വൈ , രാകേഷ്. കെ. ഡി., ഫ്രാങ്കോ ജോസ്, വിദ്യ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.