പ്രിയനന്ദനന് നേരെയുണ്ടായ ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം

360

ഇരിങ്ങാലക്കുട-പുരോഗമന കേരളത്തോടുള്ള സംഘപരിവാറിന്റെ വെല്ലുവിളിയാണ് സംവിധായകന്‍ പ്രിയനന്ദനന് നേരെ ഉണ്ടായ ആക്രമണമെന്ന് ഡി.വൈ.എഫ്.ഐ അഭിപ്രായപ്പെട്ടു. ജനാധിപത്യപരമായി അഭിപ്രായം പറയുന്നവരെ എല്ലാകാലത്തും അക്രമത്തിന്റെ മാര്‍ഗ്ഗത്തിലൂടെ കീഴ്‌പ്പെടുത്താനാണ് ആര്‍.എസ്.എസ് ശ്രമിച്ചിട്ടുള്ളതെന്നും ഡി.വൈ.എഫ്. ഐ അഭിപ്രായപ്പെട്ടു ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുടയില്‍ സംഘടിപിച്ച പ്രതിഷേധ പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി സി.എസ്.സംഗീത്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിഷ്ണു പ്രഭാകരന്‍, മീര നൗറിന്‍, പി.കെ. മനുമോഹന്‍, വി.എച്ച്.വിജീഷ്, അതീഷ് ഗോകുല്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

 

Advertisement