സാകേതം സേവാ നിലയത്തിന്റെ ഒന്നാം വാര്‍ഷികം നടന്നു

413

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ കുഴിക്കാട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന അശരണരായ അമ്മമാര്‍ക്കുള്ള ആലയമായ സാകേതം സേവാ നിലയത്തിന്റെ ഒന്നാം വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ രമേഷ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജില്ലാ സേവാപ്രമുഖ് എം.ബി.ഷാജി സേവാ സന്ദേശം നല്‍കി.ഐ.കെ. ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സേവാഭാരതി സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന്‍, ജോ.സെക്രട്ടറി ടി.ആര്‍.ലിബിന്‍രാജ്, സാകേതം ജോ. സെക്രട്ടറി എം.ജെ. നിധിന്‍, സീത മുരളി എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement