പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട മനോജിന്റെ ഭവന നിര്‍മാണം തറക്കല്ലിടല്‍

460

ഇരിങ്ങാലക്കുട:പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതി പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട എടതിരിഞ്ഞിയിലെ നിര്‍ധനനായ വലൂ പറമ്പില്‍ മനോജിന് സുമനസുകളുടെ സഹായത്താല്‍ വീട് നിര്‍മിച്ച് നല്‍കുന്നു. ആയതിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഭാരതീയ മല്‍സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സംഘടന സെക്രട്ടറി ശ്രീ Kപുരുഷോത്തമന്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍കെ.എസ് പത്മനാഭന്‍ ,ഇ.സി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, സേവാഭാരതിവൈസ് പ്രസിഡന്റുമാരായ ശിവദാസ് പള്ളിപ്പാട്ട്, പ്രകാശന്‍ കൈമാപറമ്പില്‍, സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന്‍, ഉണ്ണി പേടിക്കാട്ടില്‍, രവീന്ദ്രന്‍ കാക്കര, ഇ.വി ബാബുരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Advertisement