21.9 C
Irinjālakuda
Wednesday, January 22, 2025
Home 2018

Yearly Archives: 2018

ക്രിസ്തുമസ് തലേന്ന് മധ്യപ്രദേശില്‍ ആക്രമണത്തിനിരയായ വൈദീകന്‍ കത്തിഡ്രല്‍ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തി.

ഇരിങ്ങാലക്കുട ; മധ്യപ്രദേശില്‍ ഭജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും സമര്‍ദ്ദത്തെ തുടര്‍ന്ന് പോലിസ് മതപരിവര്‍ത്തനം ആരോപിച്ച് കേസെടുക്കുകയും ചെയ്ത സിറോ മലബാര്‍ വൈദികന്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തില്‍ സന്ദര്‍ശിച്ചു.സറ്റ്‌ന രൂപത മുന്‍...

തൃശ്ശൂരില്‍ നടക്കുന്ന സി.പി.ഐ(എം) 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി ഏരിയാതല സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : സി.പി.ഐ(എം) 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി 2018 ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശ്ശൂരില്‍ വെച്ച് ചേരുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനായി ഇരിങ്ങാലക്കുട ഏരിയാ തല സംഘാടക...

എം പി മനോഹരന്‍ അനുസ്മരണവും വൃക്കരോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.

തുമ്പൂര്‍ : പി ആര്‍ ബാലന്‍മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ എം പി മനോഹരന്‍ അനുസ്മരണവും വൃക്കരോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.തുമ്പൂര്‍ അയ്യപ്പന്‍കാവ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ...

ഊരകം എടയ്ക്കാട്ട് ക്ഷേത്രോത്സവ കാവടിയ്ക്ക് സെന്റ് ജോസഫ് ദേവാലയത്തില്‍ സ്വീകരണം

പുല്ലൂര്‍ ; മതസൗഹാര്‍ദ്ധത്തിന് പേര് കേട്ട എടയ്ക്കാട്ട് ശിവക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം ആഘോഷിച്ചു.മഹോത്സവത്തോട് അനുബദ്ധിച്ച് ഊരകം തെക്കുമുറി വിഭാഗത്തിന്റെ കാവടി ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കര്‍ളിപ്പാടം ഭദ്രദേവി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ഊരകം...

തപസ്യ തിരുവാതിര മഹോത്സവം സമാപിച്ചു.

ഇരിങ്ങാലക്കുട : തപസ്യ ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ രണ്ടു ദിവസങ്ങളായി നടന്ന തിരുവാതിര മഹോത്സവം സമാപിച്ചു. വൈകീട്ട് ഫിനിക്സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരിയുമായ...

സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ ദനഹാതിരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഇരിങ്ങാലക്കുട : റൂബി ജൂബിലിയുടെ നിറവിലുള്ള സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ ദനഹാതിരുന്നാളിന്റെ (പിണ്ടിപെരുന്നാള്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചതായും വിശ്വാസികള്‍ക്ക് നേര്‍ച്ചയായി ഇത്തവണ നേര്‍ച്ചതേനും ഒരുക്കിയിട്ടുള്ളതായി...

തുമ്പൂര്‍ അയ്യപ്പന്‍കാവ് കാവടി അഭിഷേക മഹോത്സവം ജനുവരി 6 മുതല്‍ 12 വരെ

ഇരിങ്ങാലക്കുട : തുമ്പൂര്‍ അയ്യപ്പന്‍കാവ് കാവടി അഭിഷേക മഹോത്സവവും സമാജത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും ജനുവരി 6 മുതല്‍ 12 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 6- ാം തിയ്യതി...

അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍ അനുസ്മരണ കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി.

ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ 12 ദിവസം നീണ്ടുനില്‍ക്കുന്ന ഗുരു അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍ അനുസ്മരണ കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി. മാധവ നാട്യഭൂമിയില്‍ നടന്ന ചടങ്ങില്‍ ഗുരുകുലം ആചാര്യന്‍ അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍...

ഗീതാ പാരായണത്തില്‍ സംസ്ഥാനതല വിജയി ശ്രീനിധി

ഇരിങ്ങാലക്കുട : ചിന്‍മയ മിഷന്‍ ഗീത ചൊല്ലല്‍ മത്സരത്തില്‍ ഗ്രൂപ്പ് എ വിഭാഗത്തില്‍ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ഒന്നാം സഥാനം നേടിയ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്‍സ് വിദ്യാ മന്ദിറിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി...

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ശ്രീരാമപട്ടാഭീഷേകം കൂടിയാട്ടം സമാപിച്ചു.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ നടന്നുവന്ന ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടം സമാപിച്ചു. ഭാസനാടകം അഭിഷേകാങ്കത്തിലെ ശ്രീരാമ പട്ടാഭിഷേകമാണ് ഞായറാഴ്ച അരങ്ങേറിയത്. അഗ്‌നിപ്രവേശം കഴിഞ്ഞ സീതക്ക് ആപത്തൊന്നും സംഭവിക്കാത്തത് കണ്ട് സന്തുഷ്ടരാകുന്ന ഹനുമാനും ലക്ഷ്മണനും...

നഗരസഭ മുന്‍ കൗണ്‍സിലര്‍ ജോഷിക്കും നഗരസഭ കൗണ്‍സിലര്‍ മീനാക്ഷി ജോഷിക്കും വിവാഹ വാര്‍ഷികാശംസകള്‍

നഗരസഭ മുന്‍ കൗണ്‍സിലര്‍ ജോഷിക്കും നഗരസഭ കൗണ്‍സിലര്‍ മീനാക്ഷി ജോഷിക്കും വിവാഹ വാര്‍ഷികാശംസകള്‍

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍ യാത്രയപ്പ് നല്‍കി

ഇരിങ്ങാലക്കുട : ഇരിഞ്ഞാലക്കുട ടൗണ്‍ ബാങ്കിലെ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ടി.ഐ ജോയിക്ക് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി. ഇരിഞ്ഞാലക്കുട ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ട...

തപസ്യ തിരുവാതിര എട്ടങ്ങാടി ആഘോഷിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തപസ്യ യൂണിറ്റ് സംഘടിപ്പിക്കുന്ന തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് തിരുവാതിരകളിക്കുള്ള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ അണിമംഗലം സാവിത്രി അന്തര്‍ജ്ജനത്തെ ആദരിച്ചു. ശക്തിനിവാസില്‍ നടന്ന മകീര്യം നാളിലെ എട്ടങ്ങാടി ആഘോഷത്തില്‍ വച്ച്...

കാട്ടൂര്‍ സ്വദേശിയുടെ പുസ്തകങ്ങള്‍ ആമസോണ്‍ കമ്പനി പ്രസിദ്ധികരിച്ചു

കാട്ടൂര്‍ : കാട്ടൂര്‍ ആശുപത്രിയിലെ മെഡിയ്ക്കല്‍ സുപ്രണ്ടായി വിരമിച്ച എഴുത്തുക്കാരന്‍ കൂടിയായ കണ്ടാംക്കാട്ട് ഡോ.കെ ജി ബാലകൃഷ്ണന്റെ 1958 മുല്‍ ഉള്ള കവിതാ സമാഹാരമാണ് അമേരിയ്ക്കയിലെ പ്രശസ്ത ഓണ്‍ലൈന്‍ കമ്പനിയായ ആമസോണ്‍.കോം പ്രസിദ്ധികരിച്ചിരിക്കുന്നത്.ഇന്റര്‍നാഷ്ണല്‍...

കാരുണ്യത്തിന്റെ പുതപ്പുമായി കല്ലംകുന്ന് മതബോധന യൂണിറ്റ്

കല്ലംകുന്ന് : പുതുവത്സര രാത്രിയില്‍ ഏവരും ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ശൈത്യകാല തണ്ണുപ്പില്‍ വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് കാരുണ്യത്തിന്റെ പുതപ്പുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ വ്യത്യസ്തമായ രീതിയില്‍ പുതുവര്‍ഷമാഘോഷിച്ച് മാതൃകയായി.കല്ലംകുന്ന് മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു...

ഗ്രീന്‍പുല്ലൂരിന്റെ പുതുവര്‍ഷ സമ്മാനമായി വിഷരഹിത അരിയും അവലും വിപണിയിലേയ്ക്ക്

പുല്ലൂര്‍ : ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള പൊതുമ്പുച്ചിറ പടിഞ്ഞാറേ പാടശേഖരത്തില്‍ ഒരു പതിറ്റാണ്ടായി തരിശിട്ടിരുന്ന 27 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി 100 മേനി കൊയ്ത...

ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയില്‍; രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ഇരിങ്ങാലക്കുട: ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന സ്‌പെഷ്യല്‍ സബ്ജയില്‍ കെട്ടിട സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണങ്ങള്‍ തുടങ്ങി. സര്‍ക്കാര്‍ അനുവദിച്ച എട്ട് കോടിരൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മൂന്നര വര്‍ഷത്തിലധികമായി പണം ലഭിക്കാത്തതു കൊണ്ട്...

പുതുവത്സര സമ്മാനമായി നഗരത്തിലെ ഗതാഗതകുരിക്കിന് പരിഹാരം : ഇരിങ്ങാലക്കുട ബൈപ്പാസ് തുറന്നു

ഇരിങ്ങാലക്കുട: കാല്‍നുറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഇരിങ്ങാലക്കുട ബൈപാസ് റോഡ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു . തിങ്കളാഴ്ച പുതുവത്സരദിനത്തില്‍ രാവിലെ കാട്ടൂര്‍ റോഡിനോട് ചേര്‍ന്നുള്ള ബെപാസ്സ് റോഡിന്റെ പടിഞ്ഞാറ ഭാഗത്തു നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സന്‍...

ജില്ലയിലെ ആര്‍ ഡി ഓ ഓഫീസിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയാക്കണെമെന്ന് സി പി ഐ

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന ആര്‍.ഡി.ഒ. ഓഫീസിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയായി നിശ്ചയിക്കണമെന്ന് സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ഠ ഓഫീസ് ആരംഭിക്കുന്നതിനുള്ള സ്ഥലവും കെട്ടിടവും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇരിങ്ങാലക്കുടയില്‍ ലഭ്യമാണ്....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe