ജില്ലയിലെ ആര്‍ ഡി ഓ ഓഫീസിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയാക്കണെമെന്ന് സി പി ഐ

677

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന ആര്‍.ഡി.ഒ. ഓഫീസിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയായി നിശ്ചയിക്കണമെന്ന് സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ഠ ഓഫീസ് ആരംഭിക്കുന്നതിനുള്ള സ്ഥലവും കെട്ടിടവും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇരിങ്ങാലക്കുടയില്‍ ലഭ്യമാണ്. അതിനാല്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ആര്‍ഡി.ഒ. ഓഫീസ് പ്രവര്‍ത്തനം തുടങ്ങണമെന്ന് സമ്മേളനം പ്രമേയം വഴി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രണ്ടുദിവസങ്ങളിലായി നടന്നുവന്ന സമ്മേളനം ശനിയാഴ്ച സമാപിച്ചു. പി. മണി മണ്ഡലം സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 25 അംഗ മണ്ഡലം കമ്മിറ്റിയേയും 32 ജില്ലാ സമ്മേളന പ്രതിനിധികളേയും യോഗം തിരഞ്ഞെടുത്തു. ടി.കെ. സുധീഷ് ഭാരവാഹി പാനല്‍ അവതരിപ്പിച്ചു. ശനിയാഴ്ച മന്ത്രി വി.എസ്. സുനില്‍കുമാര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേരളത്തിന്റെ സമഗ്ര പുരോഗതിക്കായി എല്‍.ഡി.എഫ്. സര്‍ക്കാര്‍ കൂട്ടായി പ്രയത്നിക്കണമെന്ന് സുനില്‍കുമാര്‍ പറഞ്ഞു. വ്യത്യസ്ത നിലപാടുകള്‍ മുന്നണിയേയും സര്‍ക്കാറിനേയും ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.എസ്. ഗംഗാധരന്‍, അല്‍ഫോണ്‍സ തോമസ്, കെ.എസ്. ബിജു എന്നിവരുടെ പ്രസീഡിയം അധ്യക്ഷത വഹിച്ചു. സി.എന്‍. ജയദേവന്‍ എം.പി, കെ.കെ. വത്സരാജ്, ടി.ആര്‍. രമേഷ്‌കുമാര്‍, ഷീല വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ. ശ്രീകുമാര്‍ ഭാസ്‌ക്കരന്‍ അനുസ്മരണം നടത്തി. എന്‍.കെ. ഉദയപ്രകാശ്, എം.ബി. ലത്തീഫ്, കെ.എസ്. ബൈജു, കെ.കെ. ശിവന്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

 

Advertisement