കെ.എസ്. ഇ ലിമിറ്റഡ് ഹൃദയ പാലിയേറ്റീവ് കെയറിന് മൊബെല്‍ ക്ലിനിക് ആംബുലന്‍സ് കൈമാറി

349

ഇരിങ്ങാലക്കുട: വേദന അനുഭവിക്കുന്ന രോഗികള്‍ക്ക് ഭവനങ്ങളില്‍ കടന്നുചെന്ന് ശുശ്രൂഷ നല്‍കുന്ന ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയറിന് ഇ.സി.ജി., സക്ഷന്‍, നെബുലൈസേഷന്‍, ഓക്സിജന്‍, രോഗീ പരിശോധന സൗകര്യങ്ങള്‍ എന്നിവ അടങ്ങിയ മൊബെല്‍ ക്ലീനിക് ആംബുലന്‍സ് ഇരിങ്ങാലക്കുട കെ.എസ്.ഇ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ എ. പി ജോര്‍ജ്, ജനറല്‍ മാനേജര്‍ എം. അനില്‍, ചീഫ് പേഴ്സണല്‍ മാനേജര്‍ എം.ഡി ജോണി എന്നിവര്‍ അടങ്ങിയ ടീം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, ഡയറക്ടര്‍ ഫാ. സണ്ണി കളമ്പനാതടത്തില്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. തോമസ് കണ്ണംമ്പിള്ളി എന്നിവര്‍ക്ക് കൈമാറി. ഇരിങ്ങാലക്കുട രൂപതാതിര്‍ത്തിയില്‍ രോഗനിര്‍ണ്ണയങ്ങളും ചികിത്സാസൗകര്യങ്ങളും കടന്നു ചെന്നിട്ടില്ലാത്ത മലയോര പ്രദേശങ്ങളിലേയ്ക്കും കടലോരപ്രദേശങ്ങളിലേയ്ക്കും പ്രളയദുരിതത്തിലകപ്പെട്ട് സാംക്രമികരോഗം പടരാന്‍ സാധ്യതയുള്ള മേഖലകളിലേയ്ക്കും ഹൃദയ പാലിയേറ്റീവ് കെയര്‍ സൗജന്യ മൊബെല്‍ ക്ലിനിക് ആംബുലന്‍സ് പര്യടനം നടത്തുന്നു. കൂടാതെ, പാവപ്പെട്ട രോഗികളെ ഹോസ്പിറ്റലിലെത്തിക്കാന്‍ സൗജന്യ ആംബുലന്‍സ് സര്‍വ്വീസും നടത്തുന്നുണ്ട്.

 

Advertisement