Wednesday, June 24, 2026
24.6 C
Irinjālakuda

ആരോഗ്യമുള്ള ജനത ഗ്രാമീണവികസനത്തിന്റെ ചൈതന്യം -എന്‍ .കെ ഉദയപ്രകാശ്

ആരോഗ്യമുള്ള ജനങ്ങള്‍ ഉണ്ടായാല്‍ മാത്രമാണ് ഗ്രാമീണജീവിതത്തിന്റെ ചൈതന്യം കാത്തുകൊണ്ട് രാജ്യത്തിന്റെ വികസനം സാധ്യമാവുകയുള്ളു എന്ന് തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. കെ ഉദയപ്രകാശ് അഭിപ്രായപ്പെട്ടു.പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി ലയണ്‍സ് ക്ലബും ,വിഷന്‍ ഇരിങ്ങാലക്കുടയുമായി ചേര്‍ന്ന് നടത്തിയ സൗജന്യ നേത്ര -ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ഇത്തരത്തില്‍ ഗ്രാമീണ ജീവിതത്തെ ചൈതന്യവത്ക്കരിക്കുന്നതില്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഇടപെടല്‍ രാജ്യത്തെ സഹകരണ മേഖലക്ക് പുത്തന്‍ ദിശാബോധം നല്‍കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ലയണ്‍സ് മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ തോമാച്ചന്‍ വെള്ളാനിക്കാരന്‍ അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ് ഇരിങ്ങാലക്കുട പ്രസിഡന്റ് ഫ്രാന്‍സിസ് ജോണ്‍ ,ജോണ്‍സണ്‍ കോലങ്കണ്ണി ,ബാങ്ക് വൈസ് പ്രസിഡന്റ് കെ. സി ഗംഗാധരന്‍ ,ലയണ്‍സ് സെക്രട്ടറി തോമാസ് കാളിയങ്കര തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ബാങ്ക് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി സ്വാഗതവും ,വിഷന്‍ ഇരിങ്ങാലക്കുട സെക്രട്ടറി സുഭാഷ് കെ എന്‍ നന്ദിയും പറഞ്ഞു.എറണാകുളം ക്യാന്‍സര്‍ കെയര്‍ ,പാലക്കാട് അഹല്യ ആശുപത്രി എന്നിവരുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ 100 ല്‍പരം പേര്‍ ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തിനും 250 ല്‍ പരം പേര്‍ നേത്രരോഗനിര്‍ണ്ണയത്തിനും പങ്കെടുത്തു.ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഇരിങ്ങാലക്കുട നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സ്റ്റാന്‍ലി ക്ലാസ്സെടുത്തു

Hot this week

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

Topics

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...

കത്തോലിക്ക കോൺഗ്രസ് കുടുബസംഗമം നടത്തി

കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിലെ കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ സ്വർഗ്ഗീയ മധ്യസ്ഥനായ...
spot_img

Related Articles

Popular Categories

spot_imgspot_img