ആരോഗ്യമുള്ള ജനങ്ങള്‍ ഉണ്ടായാല്‍ മാത്രമാണ് ഗ്രാമീണജീവിതത്തിന്റെ ചൈതന്യം കാത്തുകൊണ്ട് രാജ്യത്തിന്റെ വികസനം സാധ്യമാവുകയുള്ളു എന്ന് തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. കെ ഉദയപ്രകാശ് അഭിപ്രായപ്പെട്ടു.പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി ലയണ്‍സ് ക്ലബും ,വിഷന്‍ ഇരിങ്ങാലക്കുടയുമായി ചേര്‍ന്ന് നടത്തിയ സൗജന്യ നേത്ര -ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ഇത്തരത്തില്‍ ഗ്രാമീണ ജീവിതത്തെ ചൈതന്യവത്ക്കരിക്കുന്നതില്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഇടപെടല്‍ രാജ്യത്തെ സഹകരണ മേഖലക്ക് പുത്തന്‍ ദിശാബോധം നല്‍കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ലയണ്‍സ് മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ തോമാച്ചന്‍ വെള്ളാനിക്കാരന്‍ അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ് ഇരിങ്ങാലക്കുട പ്രസിഡന്റ് ഫ്രാന്‍സിസ് ജോണ്‍ ,ജോണ്‍സണ്‍ കോലങ്കണ്ണി ,ബാങ്ക് വൈസ് പ്രസിഡന്റ് കെ. സി ഗംഗാധരന്‍ ,ലയണ്‍സ് സെക്രട്ടറി തോമാസ് കാളിയങ്കര തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ബാങ്ക് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി സ്വാഗതവും ,വിഷന്‍ ഇരിങ്ങാലക്കുട സെക്രട്ടറി സുഭാഷ് കെ എന്‍ നന്ദിയും പറഞ്ഞു.എറണാകുളം ക്യാന്‍സര്‍ കെയര്‍ ,പാലക്കാട് അഹല്യ ആശുപത്രി എന്നിവരുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ 100 ല്‍പരം പേര്‍ ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തിനും 250 ല്‍ പരം പേര്‍ നേത്രരോഗനിര്‍ണ്ണയത്തിനും പങ്കെടുത്തു.ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഇരിങ്ങാലക്കുട നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സ്റ്റാന്‍ലി ക്ലാസ്സെടുത്തു