ശബരിമലയില്‍ മാത്രമല്ല വിലക്കപ്പെട്ട എല്ലാ പൊതുയിടങ്ങളിലും സ്ത്രീകളും ആദിവാസികളും ദളിതുകളും കടന്ന് കയറുക തന്നെ ചെയ്യും-ഡോ: രേഖരാജ്

419

ഇരിങ്ങാലക്കുട-ശബരിമല ആദിവാസികള്‍ക്ക് ,തന്ത്രികള്‍ പടിയിറങ്ങുക,എന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് വെങ്ങാനൂരില്‍ നിന്ന് എരുമേലിയിലേക്ക് യാത്ര തിരിച്ചിരിക്കുന്ന വില്ലുവണ്ടി യാത്രയുടെ അനുബന്ധമായ് തൃശുര്‍ ജില്ലയില്‍ വില്ലുവണ്ടി യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രേഖരാജ്. രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട കുട്ടംകുളം സമരനായകന്‍ കെ.വി.ഉണ്ണിനഗറില്‍ (ആല്‍ത്തറക്കല്‍ )നടന്ന ഉദ്ഘാടന പൊതുയോഗം ബിന്ദു തങ്കം കല്യാണി, കുസുമം ജോസഫ്, ഐ.ഗോപിനാഥ്, ദിനു വെയില്‍, ടി.കെ വാസു, പി.സി.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു. ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ സാംസ്‌ക്കാരിക – സാമുദായിക സംഘടനകളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയില്‍ പി കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പി.എന്‍.സുരന്‍ സ്വാഗതവും അഡ്വ.സി.കെ.ദാസന്‍ നന്ദിയും പറഞ്ഞു.

 

Advertisement