ബൈപ്പാസ് വിഷയത്തില്‍ ക്രൈസ്റ്റ് കോളേജ് സംഘടനയായ തവനീഷ് നിവേദനം സമര്‍പ്പിച്ചു

595

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് സംഘടനയായ തവനീഷ് ഇരിങ്ങാലക്കുടയിലെ ബൈപ്പാസ് റോഡില്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങളില്‍ ആസൂത്രിതമായ തീരുമാനങ്ങളെടുക്കുക,ഹമ്പുകളുടെ നിര്‍മ്മാണം എന്നിവയാവശ്യപ്പെട്ട് ഇരിങ്ങാലക്കുട എസ്. ഐ സി .സി ബിബിനും നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജുവിനും മുമ്പാകെ നിവേദനം സമര്‍പ്പിച്ചു.ട്രാഫിക് വികസനസമിതി യോഗം കൂടണമെന്നും ,ഇനിയൊരു ജീവന്‍ പൊലിയാതിരിക്കാന്‍ ശ്രദ്ധ ചെലുത്തണമെന്നും നിവേദനത്തില്‍ പറയുന്നു.തവനീഷ് സ്റ്റാഫ് കോര്‍ഡിനേറ്ററായ മൂവിഷ് ,കോളേജ് യൂണിയന്‍ ചെയര്‍മാനായ സാരംഗ് ബാബു ,തവനീഷ് വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍ ജാസ്മിന്‍ ലില്ലി മറിയം എന്നിവര്‍ പങ്കെടുത്തു.

 

Advertisement