നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളില്‍ കലോത്സവം 2018 സംഘടിപ്പിച്ചു

367

നടവരമ്പ് -നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ സകൂള്‍ കലോത്സവം ഈ വര്‍ഷത്തെ ഉപജില്ല – ജില്ലാ കലോത്സവങ്ങളില്‍ മികവു തെളിയിച്ച എ. എസ്. സജന (GLPS പൂര്‍വ്വ വിദ്യാര്‍ത്ഥി, ഇപ്പോള്‍ നടവരമ്പ് HS വിദ്യാര്‍ത്ഥി ) ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി അല്‍ഫിയ കരീം, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി, മുഹമ്മദ് ഷാരിഖ് എന്നിവര്‍ സംയുക്തമായി, ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ‘ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദ്രന്‍ കലോത്സവ സന്ദേശം നല്‍കി.പ്രധാന അധ്യാപിക എം .ആര്‍ ജയസൂനം ,പി.ടി.എ.പ്രസിഡണ്ട് സി.പി. സജി, വികസന സമിതി ചെയര്‍മാന്‍ പി.വി. വിപിന്‍ദാസ്, സീനിയര്‍ അസി. ബാബുകോടശ്ശേരി, പ്രോഗ്രാം കണ്‍വീനര്‍ ജിസി ,ജോയിന്റ് കണ്‍വീനര്‍ സാലി എന്നിവര്‍ പ്രസംഗിച്ചു. കലോത്സവത്തിനു മുന്നോടിയായി പ്രധാന അധ്യാപിക പതാക ഉയര്‍ത്തി.

Advertisement