ഇരിങ്ങാലക്കുട നഗരസഭയില്‍ ശുചിത്വ ബോധവത്ക്കരണ പരിപാടി ഡിസംബര്‍ 6 ന് ഉദ്ഘാടനം

343

ഇരിങ്ങാലക്കുട-കേന്ദ്ര ഗവണ്‍മെന്റിന്റെ ഫീല്‍ഡ് ഔട്ട്‌റിച്ച് ബ്യൂറോയും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി ശുചിത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.കേന്ദ്രഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനവും ഉണ്ടായിരിക്കും.പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട നഗരസഭാദ്ധ്യക്ഷ നിമ്മ്യ ഷിജു നിര്‍വ്വഹിക്കും.റീജിയണല്‍ ഔട്ട്‌റീച്ച് ബ്യൂറോ ഡയറക്ടര്‍ എസ് സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തും.ശുചിത്വബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡും പരിസരവും വൃത്തിയാക്കുന്ന ശുചീകരണ യഞ്ജത്തിന് നഗരസഭാദ്ധ്യക്ഷയും മറ്റ് ജനപ്രതിനിധികളും ഹരിതകര്‍മ്മ സേനാംഗങ്ങളും നേതൃത്വം നല്‍കും .ഇരിങ്ങാലക്കുട നഗരസഭാ ഹാളില്‍ നടക്കുന്ന ബോധവത്ക്കരണ പരിപാടിയില്‍ ശുചിത്വം ,പരിസരശുചിത്വം ,വ്യക്തി ശുചിത്വം ,ഉറവിട മാലിന്യ സംസ്‌ക്കരണം ,പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ ,ഇ-വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസ്സെടുക്കും .സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാലിന്യം കുമിഞ്ഞ് കൂടുന്നത് കൊണ്ടുണ്ടാകുന്ന സാംക്രമിക രോഗങ്ങളെക്കുറിച്ച് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ .എ മിനി മോള്‍ വിശദീകരിക്കും .ഈ ദിവസങ്ങളില്‍ സോംങ്ങ് ആന്‍ഡ് ഡ്രാമ ഡിവിഷനിലെ കലാക്കാരന്മാര്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കും

Advertisement