സംഗമസാഹിതിയും & ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറിയും സംയുക്തമായി പുസ്തകാസ്വാദനവും ചര്‍ച്ചയും നടത്തി.

598

ഇരിങ്ങാലക്കുട-സംഗമസാഹിതിയും & ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറിയും സംയുക്തമായി പുസ്തകാസ്വാദനവും ചര്‍ച്ചയും നടത്തി.
ഐ .ബാലഗോപാലന്‍ അധ്യക്ഷനായ ചടങ്ങില്‍, വി. എസ് വസന്തന്‍ രചിച്ച ‘ഇനിയും’ എന്ന കഥാസമാഹാരവും, റൗഫ് കരൂപ്പടന രചിച്ച കരൂപ്പടനയുടെ സ്വ.ലേ. ലേഖനവും ചര്‍ച്ച ചെയ്തു. ബാലകൃഷ്ണന്‍ അഞ്ചത്ത്, സിമിത ലെനേഷ് എന്നിവര്‍ പുസ്തകാവതരണം നടത്തി.പ്രതാപ് സിങ് ,രാമചന്ദ്രന്‍ കാട്ടൂര്‍ ,അരുണ്‍ ഗാന്ധിഗ്രാം ,രാധാകൃഷ്ണന്‍ വെട്ടത്ത് രാജേഷ് തെക്കിനിയെടത്ത് ,ജൂലെ രത്നാകരന്‍
അരുണ്‍ വന്‍പറമ്പില്‍ എന്നിവര്‍ പുസ്തകങ്ങളെ വിലയിരുത്തി സംസാരിച്ചു.കെ കെ ചന്ദ്രശേഖരന്‍ സ്വാഗതവും, ജോണ്‍സണ്‍ എടത്തിരുത്തിക്കാരന്‍ നന്ദിയും പറഞ്ഞു.

 

Advertisement