ഇരിങ്ങാലക്കുട : നിരവധി സേവന പ്രവര്‍ത്തനങ്ങളിലൂടെ ഇരിങ്ങാലക്കുടക്കാരുടെ മനസ്സിലിടം കണ്ടെത്തിയ ജെ സി ഐ ഇരിങ്ങാലക്കുടയുടെ 2019 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോട് അനുബദ്ധിച്ച് പുറത്തിറക്കുന്ന സപ്ലിമെന്റ് പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സബ് ഇന്‍സ്പെക്ടര്‍ സി വി ബിപിന്‍ സപ്ലീമെന്റ് പ്രകാശനം നിര്‍വഹിച്ചു.അഡ്വ.ജോണ്‍ നിധിന്‍ തോമസ്,ടെല്‍സണ്‍ കോട്ടോളി,ലിഷോണ്‍ ജോസ്,ഷിജു പെരേപാടന്‍,അഡ്വ.ഹോബി ജോളി എന്നിവര്‍ സംസാരിച്ചു.നവംബര്‍ 25 ഞായറാഴ്ച്ച വൈകീട്ട് 6ന് വ്യാപാരഭവന്‍ ഹാളില്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും.ഷിജു പെരേപാടന്‍ പ്രസിഡന്റായും,സലീഷ് വി ബി സെക്രട്ടറിയായും,സി എ ഷാന്റോ പോള്‍ ട്രഷററായും,അഡ്വ.ജോണ്‍ നിധിന്‍ തോമസ് പ്രോഗ്രാം ഡയറക്ടറായും സ്ഥാനമേല്‍ക്കും.
Advertisement